പഞ്ചാബിലെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് പുതുതായി അധികാരമേറ്റ ആം ആദ്മി സര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്നും സംസ്ഥാനത്തെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി ഭഗവത് മാന് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു ഇത്.പഞ്ചാബില്‍ ആം ആദ്മി മികച്ച വിജയം ആണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. 117 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടിയാണ് ഇത്തവണ അധികാരത്തില്‍ എത്തിയിരിക്കുന്നത്.
ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നിലവില്‍ 200 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുന്നുണ്ട്. അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയില്‍ ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ തന്നെയാണ് പഞ്ചാബിലും പാര്‍ട്ടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.