X

എസ്.പി-ബി.എസ്.പി എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം. ഒരു ബി.എസ്.പി എം.എല്‍.എയും ഒരു സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു.

ബി.ജെ.പിക്ക് വോട്ടു ചെയ്‌തെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ സിംഗ് പ്രതികരിച്ചു. തന്റെ പിന്തുണ യോഗി ആദിത്യനാഥിനാണെന്നും അനില്‍ സിംഗ് പറഞ്ഞു. 7 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.എസ്.പിക്ക് വോട്ടു ചെയ്തു. അടുത്തിടെ സമാജ് വാദി പാര്‍ട്ടി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാളാണ് ബി.ജെ.പിക്ക് വേണ്ടി കൂറുമാറി വോട്ടുചെയ്ത മറ്റൊരു എം.എല്‍.എ.

10രാജ്യസഭാ സീറ്റുകളിലേക്കാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് എട്ടുസീറ്റുകളില്‍ ബി.ജെ.പിക്ക് അനായാസം ജയിക്കാം. ബാക്കി രണ്ട് സീറ്റുകളില്‍ ഒരെണ്ണത്തില്‍ എസ്.പിക്കും വിജയം എളുപ്പമാണ്. 37 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യം. 47 വോട്ടുകളുള്ള സമാജ് വാദി പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ എളുപ്പം വിജയിപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ഇവിടെ ബി.എസ്.പിയാണ് മത്സരിക്കുന്നത്. 19 എം.എല്‍.എമാര്‍ ഉള്ള ബി.എസ്.പിക്ക് സമാജ് വാദി പാര്‍ട്ടിയുടേയും മറ്റ് ബി.ജെ.പി ഇതരപാര്‍ട്ടികളുടേയും പിന്തുണയുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകൂ. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടേയും ബി.എസ്.പിയുടേയും വോടട്ുകളില്‍ ബി.ജെ.പി തന്ത്രം വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.

chandrika: