X

പശുവിന്റെ പേരില്‍ കൊലപാതകം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടി

 

ദില്ലി: പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു . രാജസ്ഥാന്‍ ,ഹരിയാന , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത് ,സെപ്റ്റംബര്‍ മൂന്നിനകം കൃത്യമായ മറുപടി നല്‍കാന്‍ കോടതി ചീഫ് സെക്രട്ടറി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സാമൂഹ്യപ്രവര്‍ത്തകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ സെപ്റ്റംബറില്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമങ്ങള്‍ തടയാന്‍ 26 സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയത്

 

chandrika: