X

ബസില്‍ വെച്ചു മരിച്ച ഭര്‍ത്താവിന്റെ മൃതദേഹവുമായി യുവതിയെ ഇറക്കിവിട്ടു, തെളിവ് നശിപ്പിക്കാന്‍ ടിക്കറ്റ് തട്ടിപ്പറിച്ചെടുത്തു

ലക്‌നൗ: യാത്രക്കിടെ ബസില്‍ വെച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സ്ത്രീയെ കണ്ടക്ടര്‍ ഇറക്കിവിട്ടു. ഉത്തര്‍പ്രദേശ് എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് യുവതിയെ ഇറക്കിവിട്ടത്.

യു.പിയിലെ ബഹ്‌റെയ്കില്‍ നിന്ന് ലക്‌നൗവിലെ ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ബസില്‍വെച്ച് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് മൃതദേഹവും കൊണ്ട് വഴിയില്‍ ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ബസില്‍ കയറിയെന്നതിന്റെ തെളിവ് മായ്ച്ചുകളയാന്‍ യുവതിയില്‍ നിന്ന് കണ്ടക്ടര്‍ ടിക്കറ്റ് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. രംഗം കണ്ട പ്രദേശവാസികള്‍ ബസ് നമ്പര്‍ കുറിച്ചിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

web desk 1: