ലഖ്‌നൗ: യു.പിയില്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെ വിമര്‍ശമങ്ങള്‍ ശക്തമാവുന്നതിനിടെ മട്ടനും ചിക്കനും വിളമ്പിയ മുസ്‌ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വിവാദം.
അറവുശാലകള്‍ പൂട്ടിക്കുന്നതിനെത്തുടര്‍ന്ന് പച്ചക്കറിയുടെ വില കുത്തനെ ഉയര്‍ന്നതോടെ ജനജീവിതത്തെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇറച്ചി വിളമ്പുന്ന കുടുംബങ്ങള്‍ക്കെതിരെ ശക്തമായ ഭീഷണിയാണ് ഉയര്‍ന്നിട്ടുള്ളത്. കല്യാണ വീടുകള്‍ റെയ്ഡ് ചെയ്യുന്നതായി ‘ഇന്‍ക്വിലാബ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ നടന്ന വിവാഹസദസ്സുകളില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് വിളമ്പുന്നതെന്നാണറിയുന്നത്. ചിക്കനോ മട്ടനോ ബിരിയാണിയോ വിളമ്പിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.