X

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

ഗ്യാൻവ്യാപി പള്ളിയുമായി ബന്ധപ്പെട്ട കേസിൽ യു.പി സർക്കാറിനെതിരെ വിമർശനവുമായി മസ്ജിദ് കമ്മിറ്റി. അലഹബാദ് ഹൈകോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് വിമർശനം.

എതിർവിഭാഗവും സർക്കാറും ഒത്തുകളിക്കുകയാണെന്നും കക്ഷി അല്ലാത്ത സർക്കാർ എന്തിന് കോടതിയിൽ ഹാജരാകുന്നുവെന്നും മസ്ജിദ് കമ്മിറ്റി ചോദിച്ചു. തർക്കത്തിൽ യു.പി സർക്കാറിനോട് വിശദീകരണം ചോദിച്ച കോടതി ഇരുവിഭാഗത്തോടും കൈവശാവകാശ രേഖ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ഗ്യാ​ൻ​വാ​പി​യി​ൽ പൂ​​ജ അ​​നു​​വ​​ദി​​ച്ച ജി​​ല്ല കോ​​ട​​തി ഉ​​ത്ത​​ര​​വ് അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്റ്റേ ​​ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​പ്പെ​ട്ട് അ​​ഞ്ചു​​മ​​ൻ മ​​സ്ജി​​ദ് ഇ​​ൻ​​തി​​സാ​​മി​​യ ക​​മ്മി​​റ്റി​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​​ല​​ഹ​​ബാ​​ദ് ഹൈ​​കോ​​ട​​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ആ​വ​ശ്യം ഹൈ​കോ​ട​തി ത​​ള്ളി​യി​രു​ന്നു. അ​​പ്പീ​​ലി​​നു​​പോ​​ലും അ​​വ​​സ​​രം ന​​ൽ​​കാ​​തെ മ​​സ്ജി​​ദി​​ന്റെ അ​​ടി​​ഭാ​​ഗ​​ത്തു​​ള്ള തെ​​​ക്കേ നി​​ല​​വ​​റ​​ക്ക​​ക​​ത്ത് ജി​​ല്ല മ​​ജി​​സ്ട്രേ​​റ്റും ക​​മീ​​ഷ​​ണ​​റും കാ​​ശി വി​​ശ്വ​​നാ​​ഥ ക്ഷേ​​ത്ര​​ത്തി​​ന്റെ സി.​​ഇ.​​ഒ​​യും ചേ​​ർ​​ന്ന് അ​​ർ​​ധ​​രാ​​ത്രി വി​​ഗ്ര​​ഹം കൊ​​ണ്ടു​​വ​​ന്നു​​വെ​​ച്ച് തു​​ട​​ങ്ങി​​യ പൂ​​ജ ത​​ട​​യ​​ണ​​മെ​​ന്നാ​യി​രു​ന്നു മ​​സ്ജി​​ദ് ക​​മ്മി​​റ്റി​യു​ടെ ആ​വ​ശ്യം.

പ​​ള്ളി​​യി​​ൽ പൂ​​ജ​​ക്ക് ഉ​​ത്ത​​ര​​വി​​ടും​​മു​​മ്പ് പ​​ള്ളി​​ക്ക​​മ്മി​​റ്റി​​യു​​ടെ ഭാ​​ഗം ജി​​ല്ല കോ​​ട​​തി കേ​​ട്ടി​​രു​​​ന്നോ എ​​ന്ന് ചോ​ദി​ച്ച​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഹൈ​​കോ​​ട​​തി ഹ​ര​ജി മാ​റ്റി​യ​ത്. ക്ര​​മ​​സ​​മാ​​ധാ​​ന​നി​​ല കാ​​ത്തു​​സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന് നി​​ർ​​ദേ​​ശ​വും ന​​ൽ​​കി​​യി​രു​ന്നു.

മു​സ്‍ലിം വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ചൊ​വ്വാ​ഴ്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​സ്.​എ​ഫ്.​എ. ന​ഖ്‍വി ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ജി​ല്ല കോ​ട​തി അ​ന്തി​മ​വി​ധി പ്ര​സ്താ​വി​​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. ജ​ഡ്ജി​യു​ടെ വി​ര​മി​ക്ക​ൽ ദി​ന​ത്തി​ൽ, തി​ടു​ക്ക​ത്തി​ൽ വി​ധി പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു (വാ​രാ​ണ​സി ജി​ല്ല ജ​ഡ്ജി അ​ജ​യ കൃ​ഷ്ണ വി​ശ്വേ​ശ ജ​നു​വ​രി 31നാ​ണ് വി​ര​മി​ച്ച​ത്). ​

നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വു​ക​ളു​ടെ​യും കോ​ട​തി​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​ണ് ജ​നു​വ​രി 31ന് ​ജി​ല്ല കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യെ​ന്ന് ഹി​ന്ദു​പ​ക്ഷ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ വി​ഷ്ണു ശ​ങ്ക​ർ ജെ​യ്ൻ ഹൈ​കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പൂ​ജ ന​ട​ത്തു​ന്ന​തു​കൊ​ണ്ട് ആ​ർ​ക്കും ഉ​പ​ദ്ര​വ​മി​ല്ലെ​ന്നും നേ​ര​ത്തേ ന​ട​ന്നു​വ​ന്ന പൂ​ജ 1993ലാ​ണ് നി​ർ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

ഗ്യാ​​ൻ​​വാ​​പി മ​​സ്ജി​​ദി​​ന്റെ തെ​​ക്കേ നി​​ല​​വ​​റ ഹി​​ന്ദു​​ക്ക​​ൾ​​ക്ക് പൂ​​ജ​​ക്കാ​​യി ഒ​​രാ​​ഴ്ച​​ക്ക​​കം തു​​റ​​ന്നു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച വാ​​രാ​​ണ​​സി കോ​​ട​​തി ഉ​​ത്ത​​ര​​വെ​​ങ്കി​​ലും ജി​​ല്ല ഭ​​ര​​ണ​​കൂ​​ടം ബു​ധ​നാ​ഴ്ച രാ​​ത്രി​​ത​​ന്നെ തി​​ര​​ക്കി​​ട്ട് വി​​ഗ്ര​​ഹം പ്ര​​തി​​ഷ്ഠി​​ച്ച് പൂ​​ജ തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രെ മ​​സ്ജി​​ദ് ക​​മ്മി​​റ്റി വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ച മൂ​​ന്നു​​മ​​ണി​​ക്ക് സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ഈ ​​ആ​​വ​​ശ്യ​​വു​​മാ​​യി അ​​ല​​ഹ​​ബാ​​ദ് ഹൈ​​കോ​​ട​​തി​​യി​​ലേ​​ക്ക് പോ​​കാ​​നാ​​ണ് ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് നി​​ർ​​ദേ​​ശി​​ച്ച​​ത്.

webdesk13: