ലക്‌നോ: നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വ്യാജ വിരലുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ വ്യാജ വിരലുകളുമായി ചിലരെ പിടികൂടിയതായി സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിക്കുന്നുമുണ്ട്. ഇന്ത്യക്കാരുടെ നൂതന ആശയങ്ങളെ വെല്ലാനാവില്ലെന്ന് സൂചിപ്പിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ കൃത്രിമ വിരലുകളുടെ ചിത്രം പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം. ഇത്തരത്തില്‍ ആരെയും പിടികൂടിയിട്ടില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ജപ്പാനില്‍ നിന്നുള്ളതാണെന്നാണ് വിവരം. ജപ്പാനില്‍ വിരല്‍ നഷ്ടമായവര്‍ക്ക് ഉപയോഗിക്കുന്ന കൃത്രിമ വിരലുകളാണ് ചിത്രങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോ ആസ്ഥാനമായ കമ്പനിയാണ് ഇത്തരത്തില്‍ കൃത്രിമ വിരലുകള്‍ നിര്‍മിക്കുന്നത്.
യു.പിയില്‍ കള്ളവോട്ടിന് വ്യാജ വിരലുകള്‍; സത്യം ഇതാണ്
Tags: finger capup election