X

കേന്ദ്ര മന്ത്രിയുടെ വാഹനം ഇടിച്ച് മരിച്ച കര്‍ഷകരുടെ എണ്ണം എട്ടായി

ലഖ്നൗ: കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ലഖിംപുര്‍ഖേരി എസ്പി അരുണ്‍കുമാര്‍ സിങ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് വണ്ടിയോടിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.

കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്.

കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അതേസമയം കര്‍ഷകരുടെ മരണം സ്ഥിരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.

web desk 1: