X

യുപിയില്‍ അച്ഛനും മകനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ തീയിട്ടു. യുപിയിലെ സീതാപ്പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. ഉത്തര്‍പ്രദേശ് മിശ്രിഖ് മേഖലയില്‍ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ല്‍ യുവതി ബലാത്സംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂര്‍ എസ്പി പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്മ വീട്ടിലേക്ക് പോവുകയായിരുന്ന യുവതി യാത്രാമധ്യേ ചുമട്ടു തൊഴിലാളിയായ 55കാരനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി അച്ഛനും മകനും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

web desk 1: