X
    Categories: indiaNews

ക്രിക്കറ്റ് കളിയിൽ ഔട്ടാക്കിയതിന് പതിനാലുകാരനെ സഹോദരന്മാർ ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു.

ക്രിക്കറ്റ് മത്സരത്തിനിടെ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയ കുട്ടിയെ17-കാരനും സഹോദരനും ചേര്‍ന്ന് മൈതാനത്തിട്ട് കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗദംപുരിലെ രഹ്തി ദേര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്ലീന്‍ ബൗള്‍ഡാക്കിയ ദേഷ്യത്തിൽ 17 കാരൻ കൊല്ലപ്പെട്ട കുട്ടിയുമായി വാക്കേറ്റം നടത്തിയിരുന്നു. പിന്നീടാണ് സഹോദരനെ വിളിച്ചുവരുത്തി മൈതാനത്തിട്ട് മർദ്ധിച്ചു കഴുത്തു ഞെരിച്ച് കൊന്നത്.സംഭവത്തില്‍ പ്രതികളായ രണ്ടുപേരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

webdesk15: