ഗോരഖ്പൂര്‍: 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാലും രാഹുല്‍ ഗാന്ധിക്ക് ജീവിത പങ്കാളിയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന ഹിന്ദു നേതാവ് സാധ്വി പ്രാചിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ തരംതാഴ്ത്തി കാണിക്കുന്നത് ഇപ്പോഴൊരു ട്രെന്‍ഡാണെന്ന് യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.
ഉന്നതനേതാക്കളെ തരംതാഴ്ത്തുന്നത് ബി.ജെ.പിയുടെ ഒരു ട്രെന്‍ഡാണ്. ഇത്തരം തരംതാഴ്ന്ന പ്രസ്താനവകളിലൂടെയാണ് അവരുടെ നിലനില്‍പ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അശോക്‌സിങ് പറഞ്ഞു.
ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സാധ്വി പ്രാചി രാഹുല്‍ഗാന്ധിയെ പരിഹസിച്ചത്. ‘ബാബ ഗോരഖ്‌നാഥിന്രെ അനഗ്രഹം ലഭിക്കുന്നതിന് ഞാന്‍ സ്ഥിരമായി ഇവിടെ വരാറുണ്ട്. പക്ഷേ ഇത്തവണ ഒരു പ്രത്യേക ആഗ്രഹം നിറവേറ്റാനാണ് വന്നത്. 2019-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുലിന് ഒരു ജീവിത പങ്കാളിയെ എങ്കിലും കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’, സാധ്വി പ്രാചി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് വക്താവ് തന്നെ രംഗത്തെത്തുകയായിരുന്നു.