ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരിക്കുമെന്നുറപ്പായതോടെ മുഖ്യമന്ത്രിക്കസേര ആര്‍ക്കെന്ന ചര്‍ച്ചകളും സജീവമാവുന്നു. ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഭരണ തന്നെയാണ് സംസ്ഥാനത്തും ഉണ്ടാവുക എന്നാണ് നിഗമനം. ആര്‍.എസ്. എസ് കേന്ദ്രങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
ആര്‍.എസ്.എസ് കേശവ പ്രസാദ് മൗര്യയെ യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാണ് സാധ്യത. മൗര്യ ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത്ഷായും ആര്‍ എസ് എസ് നേതാവ് ബയ്യാജി ജോഷിയും അടുത്ത ദിവസം തന്നെ മുംബൈയില്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്. അമിത്ഷാ അഞ്ച് പേരുകള്‍ ജോഷിയോട് നിര്‍ദ്ദേശിച്ചു എന്നാണ് അറിയുന്നത്. സുനില്‍ ബന്‍സാല്‍, യോഗി ആദ്യനന്ദ്, ശ്രീകാന്ദ് ശര്‍മ എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ ആര്‍.എസ്.എസി ന് കൂടുതല്‍ താല്‍പര്യം മൗര്യയോട് തന്നെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി അടുപ്പമാണ് കാരണം.
ആര്‍.എസ്.എസ് എപ്പോഴും സംഘടനയുടെ താല്‍പര്യങ്ങളോട് കൂറ് പുലര്‍ത്തുന്നവരെയാണ് പരിഗണിക്കുക. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇതാണ്കണ്ടത്.
കേശവ പ്രസാദ് മൗര്യയ്ക്ക് അനുകൂലമാകുന്ന മറ്റൊരു ഘടകം അദ്ദേഹത്തിന്റെ ജാതിയാണ്. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രിയുടെ വരവ് സംസ്ഥാനത്തെ നാല്‍പ്പത് ശതമാനത്തിലധികം വരുന്ന പിന്നോക്ക വിഭാഗത്തിനെ പ്രീണിപ്പിക്കാനുള്ള മാര്‍ഗം കൂടിയാവും.