പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതോടൊപ്പെ ഘരക്പൂര്‍ ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
വര്‍ഗ്ഗീയ ധ്രുവീകരണത്തേക്കാള്‍ ബി.ജെ.പി ക്ക് സഹായകമായത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിക്കലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അംഗീകരിച്ച സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരില്‍ ഒരു മതേതര സംഖ്യ രൂപപ്പെടുമോയെന്ന രാജ്യം ഉറ്റുനോക്കുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാദ് പാര്‍ട്ടി, കോണ്‍ഗ്രസ്സ് തുടങ്ങിയ പാര്‍്ട്ടികള്‍ വീതിച്ചെടുത്തപ്പോള്‍ ബി.ജെ.പിക്ക ജയം എളുപ്പമായി.