ലഖ്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് വിജയിച്ച ഗൊരഖിപൂരിലും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും എസ്.പി സ്ഥാനാര്‍ഥികള്‍ തിളങ്ങുന്ന വിജയമാണ് സ്വന്തമാക്കിയത്.
ഏറ്റവും വിജയസാധ്യതയുള്ള ബി.ജെ.പി ഇതര സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാവുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബി.ജെ.പിയോട് ജനങ്ങള്‍ രോഷത്തിലാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഒരു രാത്രികൊണ്ടൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.