ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്‌സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റിലുമാണ് മത്സരിക്കുക. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് മത്സരിക്കും. ശേഷിച്ച മൂന്നു സീറ്റുകള്‍ രാഷ്ട്രീയ ലോക് ദളിന് നല്‍കാനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പുരിലും എസ്.പി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ധാരണയായി.
- 6 years ago
web desk 1
Categories:
Video Stories