ലക്‌നോ: അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പേ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഒതുക്കി ആഭ്യന്തരം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉണര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ല. ആഭ്യന്തരത്തിനു പുറമെ ധനവകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കേശവ് പ്രസാദ് മൗര്യയെ ആദ്യം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തഴഞ്ഞപ്പോള്‍ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ താരതമ്യേന പ്രധാന്യം കുറഞ്ഞ വകുപ്പാണ് ഉപമുഖ്യമന്ത്രിമാരായ മൗര്യക്കും ദിനേശ് ശര്‍മക്കും നല്‍കിയത്. മൗര്യക്ക് പൊതുമരാമത്ത് വകുപ്പാണ് ലഭിച്ചതെങ്കില്‍ ശര്‍മ്മക്ക് വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ റീത്ത ബഹുഗുണക്ക് ടൂറിസം വകുപ്പും വനിതാശിശു സംരക്ഷണ വകുപ്പുകളും നല്‍കിയത് മൗര്യയുടെയും ശര്‍മ്മയുടെയും അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. അനുനയമെന്ന രീതിയിലാണ് ഇരുവര്‍ക്കും ഉപമുഖ്യമന്ത്രിപദം നല്‍കിയതെങ്കിലും വകുപ്പു വിഭജനത്തിലെ പാളിച്ച ബിജെപി നേതൃനിരയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. യു.പിയില്‍ അധികാരത്തിലെത്തിയതിനു ശേഷം വകുപ്പ് വിഭജനം പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് നല്‍കിയത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
മറ്റ് പ്രമുഖ മന്ത്രിമാരുടെ വകുപ്പുകള്‍:
സുരേഷ് ഖന്ന – പാര്‍ലമെന്ററികാര്യം
സതീഷ് മഹാന – വ്യവസായം
സ്വാമി പ്രസാദ് മൗര്യ – തൊഴില്‍, കോ-ഓപ്പറേറ്റീവ്
ശ്രീകാന്ത് ശര്‍മ്മ – ഊര്‍ജം
സിദ്ധാര്‍ത്ഥ്‌നാഥ് സിങ് – ആരോഗ്യം
സൂര്യപ്രതാപ് ശാഹി – കൃഷി
മുഹ്‌സിന്‍ റാസ – ന്യൂനപക്ഷം
ചേതന്‍ ചൗഹാന്‍ – യുവജനക്ഷേമം, സ്‌പോര്‍ട്‌സ്, വാണിജ്യ വിദ്യാഭ്യാസം,
വൈദഗ്ധ്യ വികസനം
സ്വാതി സിങ് – എന്‍ആര്‍ഐ, കുടുംബക്ഷേമം
ജയ് പ്രകാശ് സിങ് – എക്‌സൈസ്
ശ്രീകാന്ത് ശാമ – ഊര്‍ജ്ജം