കോപ്പ അമേരിക്ക ഉദ്ഘാടന മല്‍സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ആദ്യമത്സരം തന്നെ ആവേശകരമാക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ ബാഴ്‌സ താരം ഫിലിപ്പെ കുടീഞ്ഞോയാണ് തിളങ്ങിയത്. ഫിലിപ്പെ കുടീഞ്ഞോ ഇരട്ടഗോള്‍ ബലത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സംബാ ടീമിന്റെ ജയം.
50ാം മിനിറ്റിലും 53ാം മിനിറ്റിലുമായിരുന്നു കുടീഞ്ഞോയുടെ ഗോളുകള്‍. 85ാം മിനിറ്റില്‍ പുത്തന്‍ താരം എവര്‍ട്ടനാണ് വലതു കോര്‍ണറില്‍ നിന്നും ബോക്‌സിലേക്ക് നുഴഞ്ഞുകയറി നടത്തിയ മനോഹരമായ ഗോള്‍ കൂടി പിറന്നതോടെ സ്‌കോര്‍ മത്സരം 3-0ന് അവസാനിച്ചു.