ഭീകരതയെ മറികടക്കാന്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗോള പ്രതിനിധികള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍.എസ്.സി യോഗത്തിലാണ് യു.എന്‍, യു.കെ എന്നിവിടങ്ങളിലെ നേതാക്കള്‍ ഉള്‍പ്പടെ അഭിപ്രായം പങ്കിട്ടത്. യോഗത്തിലുടനീളം ഭീകരതയ്‌ക്കെതിരെയുള്ള ചര്‍ച്ചകളായിരുന്നു നടന്നത്. തീവ്രവാദത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ആശയ വിനിമയ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെ യു.എസ് അപലപിച്ചു.
ഡല്‍ഹിയില്‍ സമ്മേളിച്ച യോഗത്തില്‍ നിരവധി തവണയാണ് മനുഷ്യാവകാശങ്ങളെ കുറിച്ചും മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിച്ചത്. തീവ്രവാദം പുതിയ കാലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ന്നു വരുന്നത് തടയാന്‍ ഏതു വിധേനെയും നേരിടാന്‍ സജ്ജമാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതിനായി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും യോഗം വിലയിരുത്തി.