X
    Categories: indiaNews

ഹിമാചലില്‍ പ്രവചനാതീതം; ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി

ഹിമാചലിലും ഗുജറാത്തിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ ബിജെപി തരംഗം. ഹിമാചല്‍ പ്രദേശില്‍ കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തുകയാണ്.

182 സീറ്റുള്ള ഗുജറാത്തില്‍ 150 ഓളം സീറ്റ് ബിജെപി മുന്നറിക്കൊണ്ടിരിക്കുന്നു.19 സീറ്റില്‍ കോണ്‍ഗ്രസും ഏഴിടത്ത് ആം ആദ്മി പാര്‍ട്ടിയും നാലിടത്ത് മറ്റുള്ളവരും മുന്നേറുന്നു.

എന്നാല്‍ 68 സീറ്റുള്ള ഹിമാചല്‍ പ്രദേശില്‍ ഫോട്ടോ ഫിനിഷിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നിലവില്‍ 38 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 27 ഇടത്ത് ബിജെപി മുന്നേറുന്നു. എന്നാല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ആം ആദ്മി പാര്‍ട്ടിക്ക് നിലവില്‍ അക്കൗണ്ട് തുറക്കാന്‍ ആയിട്ടില്ല.

Test User: