X

‘മാര്‍ക്കോ’ 100 കോടിയിലേക്ക്‌

ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ മാസ് ചിത്രം ‘മാര്‍ക്കോ’ മോളിവുഡില്‍ പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണ്. വയലന്‍സ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. കേരളത്തിനു പുറത്തും മാര്‍ക്കോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ 1.53 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാര്‍ക്കോയുടെ നിര്‍മ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റായ കോയ്‌മോയുടെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ക്കോ ഇതുവരെ ആഗോള തലത്തില്‍ 82 കോടി രൂപയുടെ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇത് ഉടന്‍ 100 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 45.75 കോടിയാണ് നികുതിയുള്‍പ്പെടെ മൊത്തം ആഭ്യന്തര കളക്ഷന്‍ 53.98 കോടിയും. വിദേശത്ത് നിന്നും 29 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മുപ്പത് കോടി ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്. ഇതിന് മുന്‍പ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാര്‍ക്കോയ്ക്ക് വമ്പന്‍ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്‌ക്രീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനില്‍ക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടന്‍ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയില്‍ റിലീസിന് ഒരുങ്ങുന്നത്.

webdesk13: