X
    Categories: indiaNews

അനാവശ്യ ഹര്‍ജി; ബില്‍ഡര്‍ക്ക് ഒന്നര ലക്ഷം പിഴ

ന്യൂഡല്‍ഹി: അനാവശ്യ ഹര്‍ജി സമര്‍പ്പിച്ചതിന് ബില്‍ഡര്‍ക്ക് സുപ്രീംകോടതി ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് പെട്ടെന്നു പരിഗണിച്ച് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, രാജേഷ് ബിന്‍ഡാല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പിഴ ചുമത്തിയത്. ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍ 15 മുതല്‍ 20 വരെ പഴയ അപ്പീലുകള്‍ നിലവിലുണ്ടെന്നും ക്രമമനുസരിച്ച് പരിഗണിക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം ഹര്‍ജികളെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

webdesk11: