ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിങ് സെംഗാര്‍ എം.എല്‍.എ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഡല്‍ഹിയിലെ കോടതിയാണ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ കുല്‍ദീപ് സിങ് സെംഗാറിനും സഹോദരനുമെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്.
പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനും ആയുധം കയ്യില്‍വച്ചുവെന്ന കേസില്‍ കുടുക്കിയതിനുമാണ് കോടതി എം.എല്‍.എക്കെതിരെയും സഹോദരനെതിരെയും കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന് നേരെയുണ്ടായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നപ്പോഴും കുല്‍ദീപ് സിങ് സെംഗാര്‍ ഉന്നാവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.