X

പുറത്തിറങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് മൂന്ന് നിബന്ധനകള്‍; അല്ലാത്തവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍ഗരേഖയനുസരിച്ച് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുള്ളത് മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ്. ഈ മൂന്നിലും പെടാത്തവര്‍ക്ക് എന്തിനെല്ലാം പുറത്തിറങ്ങാമെന്നതിലും പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

വാക്‌സിന്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയായവര്‍, 72 ണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്ന് മാറിയവര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് പുറത്തിറങ്ങാന്‍ അനുമതി.

ഇതില്‍പ്പെടാത്തവര്‍ക്ക് താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുമതിയുള്ളുവെന്ന് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. വാക്‌സിനേഷന്‍, കോവിഡ് ടെസ്റ്റ്, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍, അടുത്ത ബന്ധുക്കളുടെ കല്യാണം, ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനയാത്രകള്‍ക്കായി ഹൃസ്വദൂരയാത്രകള്‍ക്കാണ് അനുമതിയുള്ളു.

 

Test User: