എരുമേലിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

രാവിലെ സ്‌കൂളിലേയ്ക്ക് പോയ അധ്യാപകനെ നിര്‍ത്തിയിട്ട കാറില്‍ അവശ നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍.

Test User:
whatsapp
line