X
    Categories: indiaNews

ഹൈദരാബാദ് നഗരത്തെ നടുക്കി അജ്ഞാത കൊലപാതകങ്ങള്‍

ഹൈദരാബാദ്: നഗരത്തെ നടുക്കി അഞ്ജാത കൊലപാതകങ്ങള്‍. ചൊവ്വാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലുപേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ട്രാന്‍സ് ജെന്‍ഡറുകളും രണ്ടുപേര്‍ ഭവന രഹിതരായി തെരുവില്‍ കഴിയുന്നവരാണെന്നും പൊലീസ് പറഞ്ഞു.

മരിച്ചവരെല്ലാം 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. നാലു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുള്ളതായാണ് പ്രാഥമിക സൂചനകളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.

webdesk11: