വാഴയൂരിൽ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്ന് അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാരൻ. രാത്രി രാമനാട്ടുകര – പാറമ്മൽ റോഡിലാണ് സംഭവം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വരികയായിരുന്ന രജിസ്ട്രാറുടെ കാറിനെ പാറമ്മൽ റോഡിൽ നഗരസഭാ ഓഫീസ് മുതൽ വീടിന്റെ ഗേറ്റ്വരെ പിന്തുടർന്നു. ഗേറ്റിനു മുന്നിൽ വെച്ച് രജിസ്ട്രാർ ശബ്ദം ഉണ്ടാക്കിയപ്പോൾ ഇയാൾ രക്ഷപെട്ടു.
പാറമ്മൽ റോഡിൽ നെഹ്റു പാർക്ക് കുറച്ചുകാലമായി സാമൂഹികവിരുദ്ധരും മയക്കുമരുന്ന് കച്ചവടക്കാരും താവളമാക്കുന്നതായി നാട്ടുകാർ.