കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം സെപ്റ്റംബർ നാല് വരെ

കാലിക്കറ്റ് സർവകലാശാലയിലെ ഈ വർഷത്തെ ബിരുദ പ്രവേശനവും യു. ജി. ലേറ്റ് രജിസ്ട്രേഷനും സെപ്റ്റംബർ നാലിന് രാത്രി 10 മണി വരെ നീട്ടി.

യു.ജി. ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം സെപ്റ്റംബർ നാലിന് രാത്രി 10 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുകളിലെ ഒഴിവുകൾ പരിശോധിച്ച് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ
https://admission.uoc.ac.in/

webdesk13:
whatsapp
line