തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനക്ക് അനുകൂലമാക്കി മാറ്റുന്നതിന് വേണ്ടി കോളജുകളില്‍ ഇന്ന് ഒബ്‌സര്‍വര്‍മാര്‍ എത്തുന്നു. ഇവരെ തടയുമെന്ന് എം.എസ്.എഫ് – കെ.എസ്.യു സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളുടെ എതിര്‍പ്പുകള്‍ മറികടന്ന് സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് ഇടതു അധ്യാപകസംഘടനയില്‍ പെട്ടവരെ ഒബ്‌സര്‍വര്‍മാരായി ഇടതു സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം കോളജുകളിലേക്കയക്കുന്നത്.
സര്‍വകലാശാലയുടെ 54 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് രാഷ്ട്രീയാടിസ്ഥാനത്തില്‍ ഒബ്‌സര്‍വര്‍മാരെ അയക്കുന്നത്. ഇവരെ അയക്കുന്നതിന് വന്‍ സാമ്പത്തിക ബാധ്യതയാണ് സര്‍വകലാശാലക്കുണ്ടാക്കുന്നത്.ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് സ്വാധീനം കുറഞ്ഞ കോളജുകളില്‍ ഇവര്‍ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നീക്കുന്നതിനാണ് ഇടത് സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം ഒബ്‌സര്‍വര്‍മാര്‍ ഇന്ന് എത്തുന്നത്. ഒബ്‌സര്‍വര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയില്‍ നിന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ലിങ്ങ് ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പ്രസിഡന്‍ഷ്യല്‍ രീതിയിലും പാര്‍ലമെന്ററി രീതിയിലും തിരഞ്ഞെടുപ്പ് നടത്താം. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനക്ക് സ്വാധീനം കുറഞ്ഞ കോളജുകളില്‍ ഏത് രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയാലും വിദ്യാര്‍ഥികളുടെ താല്‍പര്യത്തിനനുസരിച്ച് അല്ല തിരഞ്ഞെടുപ്പെന്നും മാനേജ്‌മെന്റുകളുടെ ഇഷ്ടമനുസരിച്ചാണ് തിരഞ്ഞെടുപ്പെന്നുമുള്ള പരാതി വിദ്യാര്‍ഥികളില്‍ നിന്ന് എഴുതി വാങ്ങി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇടതു സംഘടനയില്‍ പെട്ടഅധ്യാപകരായ ഒബ്‌സര്‍വര്‍മാരെ അയക്കുന്നതിലൂടെ സര്‍വകലാശാല ലക്ഷ്യം വെക്കുന്നത് .