കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; റാഗിങ്ങ് പരാതി നല്കിയ വിദ്യാര്‍ഥിക്ക് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആന്റി റാഗിങ് സെല്ലില്‍ റാഗിങ്ങ് പരാതി നല്കിയ വിദ്യാര്‍ഥിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി ഫോണ്‍കോള്‍. യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ സഫീറിനെയാണ് എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം സെയ്ദ് മുഹമ്മ് സാദിഖ് ഭീഷണിപ്പെടുത്തിയത്. റാഗിങ്ങിനിടെ പരിക്കേറ്റ് ആശുപത്രിയിലായിയിരുന്നപ്പോള്‍ അവിടെ നിന്ന് അറിയിപ്പ് ലഭിച്ചിട്ടും അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് സഫീര്‍ പറഞ്ഞു.

പരാതി പിന്‍വലിച്ചില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും കേസില്‍ കുടുക്കുമെന്നുമായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. യുജിസിയുടെ ആന്റി റാഗിങ് സെല്ലിലേക്ക് പരാതി നല്കിയ ശേഷമാണ് ഡിപാര്‍ട്ട്‌മെന്റ് കേസെടുക്കുന്നത്. അതിന് ശേഷമാണ് എസ് എഫ് ഐ നേതാവ് സെയ്ദ് മുഹമ്മദ് സാദിഖ് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതെന്നും റാഗിങ്ങിനിരയായ സഫീര്‍ വെളിപ്പെടുത്തി.

webdesk18:
whatsapp
line