കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 9, 12, 20 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. (CBCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഓഡിറ്റ് കോഴ്സ് സംശയങ്ങൾക്ക് വിളിക്കാം

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം 2022 പ്രവേശനം (CBCSS-SDE) വിദ്യാർത്ഥികൾക്കായി ജനുവരി 31 മുതൽ നടക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ യു.ജി. ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ, 2019 & 2021 പ്രവേശനം (CBCSS-SDE) വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 5 മുതൽ നടക്കുന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ യു.ജി. ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി വിളിക്കേണ്ട ഫോൺ നമ്പറുകൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ അപേക്ഷാ

സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് (2020 പ്രവേശനം മുതൽ), എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2022 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.

webdesk13:
whatsapp
line