X

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

ഹിന്ദി, കംപാരറ്റീവ്
ലിറ്ററേച്ചര്‍
സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പുകളില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമി ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ് ആന്റ് സ്പോക്കണ്‍ ഹിന്ദി (പാര്‍ട്ട് ടൈം – 6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ റഷ്യന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജര്‍മന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫ്രഞ്ച് (6 മാസം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 30-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.

webdesk13: