X

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

. പി.ജി. പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ

പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകും. 2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ടതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും. വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികൾ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളിൽ പരാതികൾ pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്.

. അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിനായി ആഗസ്റ്റ് 30-ന് രാവിലെ 10.30-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

. സംസ്‌കൃത പഠനവകുപ്പിൽ സീറ്റൊഴിവ്

സർവകലാശാലാ സംസ്‌കൃത പഠനവകുപ്പിൽ എം.എ. സംസ്‌കൃതം ആന്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. സംസ്‌കൃതം എന്നീ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 30-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. രജിസ്‌ട്രേഷൻ സൗകര്യം സർവകലാശാലാ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ് https://admission.uoc.ac.in/ . കൂടുതൽ വിവരങ്ങൾക്ക് 9745300125.

. ഹിന്ദി പഠനവകുപ്പിൽ സീറ്റൊഴിവ്

സർവകലാശാലാ പഠനവകുപ്പിലെ എം.എ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ കോഴ്‌സിന് ഓപ്പൺ – 4, എസ്.സി. – 3, ഒ.ബി.എച്ച്. – 1, എസ്.ടി. – 2, ഇ.ഡബ്ല്യൂ.എസ്. – 1, ഇ.ടി.ബി. – 2, മുസ്‌ലിം – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ഫോൺ : 9446157542.

. എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി എം.എസ്.ഡബ്ല്യൂ. സെന്ററിൽ 2024 – 2025 അധ്യയന വർഷത്തെ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. – 2, എസ്.സി. – 4, എസ്.ടി. – 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 – ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരുടെ അഭാവത്തിൽ ലേറ്റ് രജിസ്‌ട്രേഷൻ നടത്തിയവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495610497, 9496344886.

. പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

webdesk13: