പരീക്ഷ
എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
സൂക്ഷ്മ പരിശോധന / പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020-ൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (CBCSS-2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100/- രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ :- 0494 – 2400288, 0494 – 2407356.