കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷക്കുള്ള അപേക്ഷ പിഴ കൂടാതെ ഫെബ്രുവരി മൂന്നിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജനറല്‍ വിഭാഗങ്ങള്‍ക്ക് 830 രൂപയും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗം 310 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല.
പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി പി.എച്ച്.ഡി 2024 വിജ്ഞാപനം കാണുക. പി.എച്ച്.ഡി റഗുലേഷന്‍, ഭേദഗതികള്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒഴിവ് വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.