X

കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. കൊമേഴ്‌സ് ഓപ്ഷൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. കൊമേഴ്‌സ് ഓപ്ഷന്റെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

🔸 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 20.

🔸അപേക്ഷാ ഫീസ് –
SC/ST 225/- രൂപ, മറ്റുള്ളവര്‍ 720/- രൂപ.

🔸ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed.2024/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.

🔸 ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്.

🔸രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടെതോ അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്.

🔸ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ
പൂര്‍ണമാകുകയുള്ളൂ.

🔸ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

🔸പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്‌മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

🔸മാനേജ്‌മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിശദവിജ്ഞാപനം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
http://admission.uoc.ac.in

ഫോണ്‍ : 0494 2407017, 2407016, 2660600.

webdesk13: