X

കാലിക്കറ്റ് സർവ്വകലാശാല ഡിഗ്രീ & പി.ജി. പ്രവേശനം:ലേറ്റ് രജിസ്ട്രഷൻ

കാലിക്കറ്റ് സർവ്വകലാശാല പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം  വെബ്‌സൈറ്റിൽ ലഭ്യമാകും.

2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി.  പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു.

പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ട തിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും. വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികൾ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളിൽ പരാതികൾ
pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്.

കാലിക്കറ്റിലെ ബിരുദ പ്രവേശനം 31 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദ  പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31 – ന് വൈകീട്ട് മൂന്ന് മണി വരെ നീട്ടി.

യു.ജി. ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം 31 – ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുകളിലെ ഒഴിവുകൾ പരിശോധിച്ച് 31 -നുള്ളിൽ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ👇🏻
https://admission.uoc.ac.in/

webdesk13: