തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ നാളെ ആരംഭിക്കും. കോവിഡ് പശ്ചാതലത്തിലുള്ള വിദ്യാര്‍ഥികളുടെ എതിര്‍പ്പ് വകവക്കാതെയാണ് സര്‍വകലാശാലകള്‍ പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കൈവശം വച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കോവിഡ് സാഹചര്യം ഇപ്പോഴും ഗുരുതരമായി തന്നെ നിലനില്‍ക്കുമ്പോഴാണ് പരീക്ഷകള്‍ നടത്തുന്നത്. എല്ലാവര്‍ക്കും വാക്‌സിനും നല്‍കിയിട്ടില്ല. പൊതുഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.