തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് ഒരു മണി വരെ നീണ്ടു നില്‍ക്കും. യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ മുന്‍ നിര്‍ത്തിയാണ് ഉപരോധം.
കോളജിലെ അക്രമ സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തുക, മത്സര പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി ഇതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുക, കാരുണ്യ ഇന്‍ഷൂറന്‍സ് പദ്ധതി പുന:സ്ഥാപിക്കുക, വിലക്കയറ്റം തടയുക, വര്‍ധിച്ച വൈദ്യുതി ചാര്‍ജ് കുറക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുന: പരിശോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ യു.ഡി. എഫ് ഉന്നയിക്കുന്നുണ്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ്, ജോണി നെല്ലൂര്‍ ഉപരോധത്തില്‍ പങ്കെടുത്തു.