X

സര്‍വകലാശാല ഭേദഗതി ബില്‍ പാസാക്കി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്.
നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സര്‍വകലാശാല നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാവകളെ വൈസ് ചാന്‍സലര്‍മാരാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. ധിക്കാരപരവും അധാര്‍മികവുമാണ് സര്‍ക്കാറിന്റെ നിലപാടെന്നും സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, വിസി നിയമന പാനലില്‍ അഞ്ച് അംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടല്‍ തടയാന്‍ സാധിക്കുമെന്ന് കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കാവിവല്‍ക്കരണം പോലെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ്‌വല്‍കരണവും അപകടമാണെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.

Chandrika Web: