കേന്ദ്രസര്‍ക്കാരിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ഇന്ന് 11ന് മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മൂന്നാമതും അധികാരത്തിലേറാനുള്ള മോദിസര്‍ക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രിയമാകുമെന്നാണ ്കരുതുന്നതെങ്കിലും കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നികുതികളും ഉണ്ടാകുമെന്നാണ ്കരുതപ്പെടുന്നത്. അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തിയതോടെ വന്‍തുകയാണ് ഓഹരിയുടമകള്‍ക്ക് നഷ്ടമായിരിക്കുന്നത.് കുത്തകകളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് പുതിയ ബജറ്റിലും തുടരുമോ എന്നാണ ്‌നോക്കേണ്ടത്. നിര്‍മലയുടെ അഞ്ചാമത്തെ ബജറ്റവതരണമാണിത്. ജി.എസ്.ടി വരുമാനം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച കൂടിയത് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ചതായി സൂചനയുണ്ടെങ്കിലും പലരും മുണ്ട് മുറുക്കിയെടുത്താണ് ജീവിക്കുന്നത്. വന്‍തോതില്‍ തൊഴിലില്ലായ്മയും പിരിച്ചുവിടലും നടക്കുന്നതും കോവിഡിന്‍രെ പുതിയ ഭീഷണിയും എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന് നോക്കണം. കാലാവസ്ഥാമാറ്റവും യുക്രൈന്‍ യുദ്ധവും കാരണം കാര്‍ഷികമേഖല കഴിഞ്ഞവര്‍ഷം തളര്‍ച്ചയിലായിരുന്നു. അവയുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണുള്ളത്. ഡിജിറ്റല്‍ രൂപയുടെ കാര്യത്തിലും പുതിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വര്‍ഷം ബജറ്റിന് ശേഷമായിരിക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.