X

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ ഇന്ത്യ

റഷ്യന്‍ ആക്രമണം യുക്രൈനില്‍ തുടരുന്നതിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഉള്ള ശ്രമം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.ഓപ്പറേഷന്‍ ഗംഗ വഴി യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ചശേഷം നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഏകോപിപ്പിക്കാന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

4 കേന്ദ്രമന്ത്രിമാരെയാണ് അയക്കുന്നത്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പൂരി, നിയമ മന്ത്രി കിരണ്‍ റിജിജു, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വികെ സിങ് എന്നിവര്‍ക്കാണ് ചുമതല.

ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് വേഗത പോരാ എന്ന വിമര്‍ശനം വ്യാപകമായി തുടരുന്നതിനിടെയാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഹങ്കറി, പോളണ്ട്, റൊമാനിയ, സ്ളോവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്.

Test User: