കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ (എ.ടി.സി) , ടെക്‌നിക്കല്‍ ബ്ലോക്ക് എന്നിവ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഡോ. വി.കെ. സിംഗ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. എടിസി, റഡാര്‍ സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം സംബന്ധിച്ച ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിലെ എടിസി ടവര്‍ മുപ്പതു വര്‍ഷം പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ ടി സി ) വിഭാഗത്തില്‍ സ്റ്റാഫ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പ്രൈമറി റഡാര്‍ സംവിധാനത്തെക്കുറിച്ച് ഇതിനകം നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.