X
    Categories: MoreViews

പ്രളയ സഹായത്തിന്റെ പേരില്‍ മന്ത്രിമാര്‍ പറക്കണ്ട; സര്‍ക്കാറിന് കേന്ദ്രത്തിന്റൈ നിയന്ത്രണം

 

ന്യൂഡല്‍ഹിന്മ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്.

അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയര്‍ത്തുന്നതിനും കേന്ദ്രം അനുമതി നല്‍കിയില്ല. ഇതോടെ വിദേശ പര്യടനത്തിലൂടെ പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കാണു തിരിച്ചടിയേറ്റത്.

ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്‌സനല്‍ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദര്‍ശിക്കാനിരുന്നത്.

 

chandrika: