ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞടുപ്പ് നടത്താന്‍ അനുവദിക്കാത്ത ജാമിയമില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല സ്ഥാപക ദിനം ബഹിഷ്‌കരിച്ചു. ആറു ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം സര്‍വ്വകലാശാലാ പ്രധാന കവാടത്തില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ നിരാഹാരമിരിക്കുമ്പോള്‍ കവിയരങ്ങ് സംഘടിപ്പിക്കുന്ന വൈസ് ചാന്‍സലര്‍ മനുഷ്യത്വ രഹിതമായാണ് പെരമാറുന്നതെന്ന് എം.എസ്.എഫ് ദേശീയ സിക്രട്ടറിയും ജാമിയ വിദ്യാര്‍ത്ഥിയുമായ അതീബ് ഖാന്‍ പറഞ്ഞു. തങ്ങള്‍ സ്ഥാപക ദിനാഘോഷങ്ങള്‍ക്കെതിരല്ല അത് കൊണ്ട് തന്നെ തങ്ങള്‍ സമരകേന്ദ്രത്തില്‍ സ്ഥാപക ദിനം സമാന്തരമായി ആഘേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരാഹാര സമരം നടത്തുന്ന മീരാന്‍ അഹമദന്റെ ആരോഗ്യ നില അനുദിനം വഷളായി വരികയാണന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി തിരഞ്ഞടുപ്പ് നടന്നിട്ടില്ല. ലിംഗ്‌ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് വിദ്യര്‍ത്ഥി യൂനിയന്‍ തിഞ്ഞടുപ്പ് നിര്‍ബന്ധമാക്കിയിട്ടും ജാമിയ മില്ലിയ അതിന് തയ്യാറാവാത്തത് ഏന്ത് കൊണ്ടാണന്ന് ജാമിയ വിദ്യാര്‍ത്ഥി ഇഹ്‌സാനുല്‍ ഇഹ്തിസാം ചോദിച്ചു. മാധ്യമങ്ങളെ ക്യാംപസിനകത്ത് പ്രവേശിപ്പിക്കാതെയും സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികളെടുത്തും തികച്ചും സ്വേഛാധിപത്യപ്രവണതയാണ് വൈസ് ചാന്‍സലര്‍ വച്ച് പുലര്‍ത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സര്‍വ്വകലാശാലയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് കേസ് കോടതിയിലാണന്നതിനാല്‍ തങ്ങള്‍ നിസ്സഹായരാണന്നാണ് ജാമിയ അധിക്രതരുടെ നിലപാട്.