ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിന്റെ പ്രാരംഭഘട്ടമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇരുസഭകളേയും ജനുവരി 29ന് അഭിസംബോധന ചെയ്യും. ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെയാണ് ആദ്യ ഘട്ട ബജറ്റ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ടാം ഘട്ട സമ്മേളനം നടക്കുന്നത് മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുമാണ്. പാര്‍ലമെന്ററികാര്യ സമിതിയുടെ ക്യാബിനെറ്റ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നടത്താനിരുന്ന ശീതകാല സമ്മേളനം പര്‍ലമെന്റ് റദ്ദാക്കിയിരുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്‍പ്പടെ കത്തയച്ചിരുന്നു. എന്നാല്‍ പുതിയ കര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ ഭയന്നാണ് സമ്മേളനം റദ്ദാക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ഉയര്‍ത്തിയ ആരോപണം.