X

ഏക സിവിൽ കോഡ്: ചിദംബരത്തിന്റെ നേതൃത്വത്തിൽ പാനൽ രൂപീകരിക്കാനൊരുങ്ങി കോൺഗസ്

ഏക സിവിൽ കോഡിൽ നിലപാടെടുക്കാൻ പാനൽ രൂപീകരിക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. വിഷയം പഠിക്കാൻ പി ചിദംബരത്തിന്റെ നേതൃത്വത്തിലുളള പാനൽ രൂപീകരിക്കുമെന്നാണ് വാർത്ത നിയമവിദ​ഗ്ധരും എംപിമാരും ഉൾപ്പെടുന്ന എട്ടം​ഗ സമിതിക്ക് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രൂപം നൽകിയതായാണ് റിപ്പോർട്ട്.

വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ്   കോൺ​ഗ്രസ് നിലപാട്. നേരത്തെ ബിജെപി നേതാവ് സുശീൽകുമാർ മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെൻ്റ് സ്റ്റാൻഡിം​ഗ് കമ്മിറ്റി യോ​ഗത്തിൽ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. സമൂഹത്തിലെ എല്ലാ മതങ്ങളും ജാതികളും സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് സിവിൽ കോഡ് എന്ന കാര്യം മനസ്സിൽ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് യോ​ഗത്തിൽ പ്രതിപക്ഷ എംപിമാർ ചോണ്ടിക്കാട്ടിയിരുന്നു അതേസമയം . ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇതുവരെ 19 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ, യോ​ഗത്തിൽ എംപിമാരെ അറിയിച്ചിരുന്നത്.

 

webdesk15: