ഏക സിവില്‍കോഡ് പരിധിയില്‍ നിന്നും ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് സുശില്‍ കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും ഈ സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഗോത്ര മേഖലകള്‍ എന്ന് വ്യക്തമാക്കിയിരിക്കുന്ന പ്രദേശങ്ങളേയും ഏക സിവില്‍ കോഡ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് സുശില്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടത്.ഏകസിവില്‍ കോഡ് ചര്‍ച്ച ചെയ്ത സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷനാണ് സുശില്‍ കുമാര്‍ മോദി.മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയും ഏകസിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു.