ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തിയെന്ന് റിപ്പോർട്ട്. യു.ഡി.എഫിലെ ഘടക കക്ഷികളെ സെമിനാറിലേക്ക് ക്ഷണിക്കുന്ന സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് ഉയരുന്നത്. നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്ന് സിപിഐ ചോദിക്കുന്നു. ഏക സിവിൽ കോഡിൽ സിപിഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിലാണ് നിലപാട് എടുക്കുക. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സിപിഎം നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫ് ഘടക കക്ഷികളെ ക്ഷണിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ സിപിഐക്ക് വിമർശനമുണ്ട്. ഇത്ര പെട്ടെന്ന് വിഷയത്തിൽ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ എന്നാണ് സംസ്ഥാന നേതാക്കൻമാർ ചോദിക്കുന്നത്.
ഏക സിവിൽ കോഡ് ചർച്ചകളിൽ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ
Tags: uniform civil code