X

ഏക സിവില്‍ കോഡ്; സമയപരിധി നീട്ടി, രണ്ടാഴ്ച കൂടി പൊതുജനാഭിപ്രായം അറിയിക്കാം

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന്‍ ഈ മാസം 28 വരെ നീട്ടി. പൊതുജനങ്ങളോടും സംഘടനകളോടും ഈ മാസം 14 വരെ അഭിപ്രായം അറിയിക്കാനായിരുന്നു നേരത്തെ നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന അഭൂതപൂര്‍വമായ അഭിപ്രായങ്ങളും സമയം ദീര്‍ഘിപ്പിക്കണമെന്ന സംഘടനകളുടെ അഭിപ്രായവും മാനിച്ച് സമയം ദീര്‍ഘിപ്പിക്കുകയാണെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതിനിടെ എകീകൃത സിവില്‍ കോഡ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് അകാലിദള്‍ കേന്ദ്ര നിയമ കമ്മീഷന് കത്ത് നല്‍കി. മുസ്്‌ലിം ലീഗ്, തമിഴ്‌നാട് സര്‍ക്കാര്‍, എന്നിവര്‍ നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ മുഴുവന്‍ സംശയത്തിലാക്കിയാവരുത് ഏകീകരണമെന്ന് അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യ നാനാത്വത്തില്‍ ഏകത്വത്തിന്റേയും മതേതരത്വത്തിന്റേയും അടയാളമാണ്. ശരിയായ ഫെഡറല്‍ സംവിധാനത്തിനു മാത്രമേ ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പിക്കുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതല്ലെന്നും ജനങ്ങളില്‍ ഭീതിയും അവിശ്വാസവും സൃഷ്ടിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും അകാലിദള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

webdesk11: