X

ഏകീകൃത സിവില്‍ കോഡ്: ഇതുവരെ ലഭിച്ചത് ഒരു കോടിയിലധികം പ്രതികരണങ്ങളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയത്തിന് പൊതുജനങ്ങളില്‍ നിന്നും ഒരു കോടിയിലധികം പ്രതികരണങ്ങള്‍ ലഭിച്ചതായി കേന്ദ്രം. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും എന്ത് നിലപാടെടുത്താലും എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ആളുകളില്‍ നിന്നും യു.സി.സി വിഷയത്തില്‍ കേന്ദ്രം നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യു.സി.സി സംബന്ധിച്ച പ്രതികരണമറിയിക്കാനായുള്ള സമയം ഇനി ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രതികരണം അറിയിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് ഇനി സമയം നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. നേരത്തെ ജൂലൈ 14നായിരുന്നു യു.സി.സിയില്‍ പ്രതികരണം അറിയിക്കാനുള്ള അന്തിമ തീയതി സമയം ദീര്‍ഘിപ്പിക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ഇത് പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു.

webdesk11: